Times Kerala

ഓക്‌സിജന്‍ ക്ഷാമം; 4 ദിവസത്തിനിടെ ഗോവ മെഡിക്കല്‍ കോളജില്‍ മരിച്ചത് 74 രോഗികൾ

 
ഓക്‌സിജന്‍ ക്ഷാമം; 4 ദിവസത്തിനിടെ ഗോവ മെഡിക്കല്‍ കോളജില്‍ മരിച്ചത്  74 രോഗികൾ

ഗോവ : 4 ദിവസത്തിനിടെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് 74 രോഗികള്‍. ഓക്‌സിജന്‍ ലഭ്യതക്കുറവാണ് മരണകാരണമായത് . ഇന്ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ 6 മണി വരെ മാത്രം 13 പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് . ഗോവയിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമാണ് ഗോവ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി.ഇവിടെ വ്യാഴാഴ്ച രാവിലെ 15 പേര്‍ മരിച്ചു. ബുധനാഴ്ച 20 പേരും ചൊവ്വാഴ്ച 26 പേരുമാണ് ഇവയെല്ലാം ഓക്‌സിജന്‍ ലഭ്യതക്കുറവിനാല്‍ മരണമടഞ്ഞത്.

Related Topics

Share this story