Times Kerala

9000 സൈനികരെക്കൂടി സജ്ജമാക്കി ഇസ്രായേൽ, ഗാസയുടെ അതിർത്തി അതിക്രമിച്ചുകടക്കുമെന്നും ഭീഷണി

 
9000 സൈനികരെക്കൂടി സജ്ജമാക്കി ഇസ്രായേൽ, ഗാസയുടെ അതിർത്തി അതിക്രമിച്ചുകടക്കുമെന്നും ഭീഷണി

ഹമാസുമായുള്ള വ്യോമാക്രമണങ്ങൾക്കിടെ 9000 സൈനികരെക്കൂടി സജ്ജമാക്കി ഇസ്രായേൽ. വ്യോമ-കര സേനകൾ സംയുക്തമായി ഗാസ മുനമ്പിൽ ആക്രമണങ്ങൾ ആരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതിഭീകരമായി ആക്രമിക്കുന്ന ഇസ്രായേലിനെതിരെ ഹമാസ് 1600 റോക്കറ്റുകളാണ് ഗാസയിൽ നിന്നും തൊടുത്ത്. ഗാസയുടെ അതിർത്തി അതിക്രമിച്ചുകടക്കുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുന്ന ഇസ്രായേൽ ഇതുവരെ ഹമാസിന്റെ 11 നേതാക്കളെയാണ് വധിച്ചത്. 31 കുട്ടികളും 9 സ്ത്രീകളുമുൾപ്പടെ 119 പാലസ്തീൻകാരാണ് ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. രണ്ടു കുട്ടികളും ഒരു മുതിർന്ന സ്ത്രീയും മലയാളിയുമുൾപ്പടെ 8 പേരാണ് ഇസ്രായേലിൽ ഇതുവരെ കൊല്ലപ്പെട്ടത്. 830 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു താക്കീതു നൽകിയത് പ്രാവർത്തികമാക്കുകയാണ് രാജ്യമിപ്പോൾ.

Related Topics

Share this story