Times Kerala

നമ്മുടെ അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമെല്ലാം നല്ല കരുത്താണെന്നേ.. അതുകൊണ്ടു തന്നെ ഒരമ്മയും നിറവയറും വച്ച് കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത്; ശ്രീരഞ്ജിനി അമ്മയായ സന്തോഷം പങ്കുവെച്ച് സഹോദരന്‍ ബിലഹരി

 
നമ്മുടെ അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമെല്ലാം നല്ല കരുത്താണെന്നേ.. അതുകൊണ്ടു തന്നെ ഒരമ്മയും നിറവയറും വച്ച് കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത്; ശ്രീരഞ്ജിനി അമ്മയായ സന്തോഷം പങ്കുവെച്ച് സഹോദരന്‍ ബിലഹരി

നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശ്രീരഞ്ജിനിയുടെ സഹോദരനും സംവിധായകനുമായ ബിലഹരിയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റ്…

അനിയത്തിക്ക് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റിവ് ആയിരുന്നു , അവൾ പ്രെഗ്നന്റും ആയിരുന്നു . ഡോക്റ്റർ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിക്ക് 24 ദിവസങ്ങൾക്ക് മുമ്പാണ് അവൾ പോസിറ്റിവ് ആയത് . എല്ലായിടത്തെയും പോലെ ചുറ്റുമുള്ള വാർത്തകളും , ഭയപ്പെടത്തലുമെല്ലാം ഈ സാഹചര്യത്തിൽ സ്വാഭാവികമാണല്ലോ !! വീട്ടിലും എല്ലാവരും ഭയന്നു . വാർത്തയറിഞ്ഞു കൊച്ചിയിലെ ഫ്‌ളാറ്റ് വിട്ട് ഞാനും അവർക്കൊപ്പം വീട്ടിൽ നിന്നു . ഹാർട്ടിന് ബുദ്ധിമുട്ടുള്ള അച്ഛനെയും , പ്രായമായ അമ്മൂമ്മയേയും ബന്ധുവീട്ടിലയച്ചു . എന്റെ അനിയത്തിയും , അവളുടെ ഭർത്താവും നല്ല സ്ട്രോങ്ങ് ആയിരുന്നു !! പേടിച്ച അമ്മയോട് ഞങ്ങൾക്ക് പറയാനുണ്ടായിരുന്നത് തൽക്കാലം പുറം വാർത്തകൾക്ക് വിശ്രമം കൊടുക്കുക , ഒരു സത്യം അത് ആക്സപ്റ്റ് ചെയ്‌താൽ പിന്നെ അതിനോട് പെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റും എന്ന് തന്നെയായിരുന്നു . കോവിഡ് രോഗികളെ എല്ലാ ഹോസ്പിറ്റലുകളും ഡെലിവെറിക്ക് അഡ്മിറ്റ് ചെയ്യില്ല എന്നൊരു ടെൻഷൻ കിടക്കുമ്പോഴും അവൾക്ക് ഈ ടൈമിൽ പെയിൻ വന്നാൽ അമൃത പോലുള്ള ആശുപത്രികളിൽ ഒരു സേഫ്റ്റിക്ക് കൊണ്ടുപോകാനുള്ള പ്ലാൻ ബിയും റെഡിയാക്കിയിരുന്നു !! ഉള്ളിലെ കുഞ്ഞിന് ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാൻ അവളുടെ husband എല്ലാ ദിവസവും അവൾക്ക് ഇൻജെക്ഷൻ എടുത്തിരുന്നു ( ആർക്കും ചെയ്യാവുന്ന ഇൻസുലിൻ എടുക്കുന്ന പോലുള്ള ഒന്നാണിതും – മെഡിസിൻ തണുപ്പിച്ച് സൂക്ഷിക്കണം എന്ന് മാത്രം .) . അങ്ങനെ ഇരിക്കുമ്പോൾ ആണ് സംസ്‌ഥാനത്ത് lockdown വരുന്നത് . പോരാത്തതിന് ന്യൂസുകൾ കണ്ടാൽ ടെൻഷൻ വെറുതെ കൂടും .
ഞങ്ങൾ വീടിനകത്ത് മാസ്ക് വച്ച് , ചിട്ടയായി മരുന്നുകളും , മറ്റു ക്രമീകരണങ്ങളും പിന്തുടർന്നു . സാനിറ്റയ്‌സറിൽ എല്ലാത്തിനെയും മുക്കി . അനിയത്തിക്ക് ഒരു മുറിയിൽ quarantaine space നൽകി , എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുത്തു . ഇടയ്ക്കൊരു ദിവസത്തെ വോമിറ്റിങ് ഒഴിച്ചാൽ അങ്ങനെ വേറെ പ്രശ്നങ്ങളൊന്നും അവൾക്കുണ്ടായില്ല . ഞങ്ങൾക്കാർക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല .. ദിവസങ്ങൾ കഴിഞ്ഞു !! ഈ lockdown സമയത്തും ആശുപത്രിയിൽ ടെസ്റ്റിന് പോകാൻ റോഡിൽ ഒരു പ്രശ്നങ്ങളും നേരിടേണ്ടി വന്നില്ല !! അങ്ങനെ
ഒടുവിൽ അനിയത്തിക്കും , അളിയനും ഒക്കെ covid നെഗറ്റീവ് ആയി . ഇന്നലെ വൈകീട്ട് അവൾ പ്രസവിച്ചു , നോർമൽ ഡെലിവറി ആണ് .. കുഞ്ഞിന് ആവശ്യത്തിന് തൂക്കമുണ്ട് , മിടുക്കാനായി അവൻ ഈ ലോകത്തിനു മുമ്പിൽ കണ്ണുകൾ തുറന്നിരിക്കുന്നു . ഞാനൊരു അമ്മാവനായിരിക്കുന്നു !! ഞങ്ങൾ വാവ എന്ന് വിളിക്കുന്ന അനിയത്തി ശ്രീരഞ്ജിനിയെ നിങ്ങൾ സിനിമയിലൂടെയും , ഷോർട്ഫിലിമുകളിലൂടെയും ചിലപ്പോൾ അറിയും !! അവൾ ഇതിനെയെല്ലാം മിടുക്കിയായി നേരിട്ട് ഇപ്പോൾ നല്ല ആരോഗ്യവതിയായിരിക്കുന്നു .. കോവിഡ് ഒക്കെ അതിജീവിക്കാൻ നമ്മുടെ അമ്മമാർക്കും
, കുഞ്ഞുങ്ങൾക്കുമെല്ലാം നല്ല കരുത്താണെന്നേ .. അതുകൊണ്ടു തന്നെ ഒരമ്മയും നിറവയറും വച്ച് കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത് . ധൈര്യത്തോടെ നേരിടുക . വർത്താനം കുറച്ചൂടെ മാനുഷികമാക്കി പറഞ്ഞാൽ – മാനസികമായി കരുത്തോടെ അങ്ങ് നേരിട്ടാൽ എല്ലാം പോസിറ്റിവും , കൊറോണ നെഗട്ടീവും ആയിക്കോളും ..അപ്പൊ ചെറിയ പെരുന്നാൾ ആശംസകൾ !!!

Related Topics

Share this story