Times Kerala

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും ; എം പി ഡീന്‍ കുര്യാക്കോസ്

 
ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും ; എം പി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിൽ  എത്തിക്കാന്‍ ആവുമെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് . ആവശ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹത്തെ ചൂണ്ടിക്കാട്ടി .

സൗമ്യയുടെ കുടുംബത്തിനു നഷ്ട പരിഹാരം കൊടുക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അദ്ദേഹം അറിയിച്ചു . അടിയന്തിരമായി ഒരു കോടി രൂപയെങ്കിലും അനുവദിക്കണമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്‌തമാക്കി .

ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.

Related Topics

Share this story