Times Kerala

വാക്സീന്‍ ഇറക്കുമതിക്കായി 100 ബില്യണ്‍ ചെലവഴിക്കാനൊരുങ്ങി യു പി  സര്‍ക്കാര്‍

 
വാക്സീന്‍ ഇറക്കുമതിക്കായി 100 ബില്യണ്‍ ചെലവഴിക്കാനൊരുങ്ങി യു പി  സര്‍ക്കാര്‍

ലക്നൗ: കോവിഡ്  വാക്സീന്‍ ഇറക്കുമതിക്കായി 100 ബില്യണ്‍ ചെലവഴിക്കാനൊരുങ്ങി യു പി  സര്‍ക്കാര്‍. ഫൈസര്‍ കമ്ബനിയുമായും റഷ്യയുടെ സ്പുട്നിക് V നിര്‍മ്മാതാക്കളുമായും യുപി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായി ഔദ്യോ​ഗിക വക്താവ് വ്യക്‌തമാക്കി .

കോവിഡ് വ്യാപനത്തിൽ  സംസ്ഥാനങ്ങള്‍ വാക്സീന്‍ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്.  പല സംസ്ഥാനം വാക്സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് . തുടര്‍ച്ചയായ മൂന്നാം ദിവസവും 4000 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത് .

Related Topics

Share this story