Times Kerala

ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയ്ക്ക് വീണ്ടും കോവിഡ് പോസിറ്റീവ്

 
ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയ്ക്ക് വീണ്ടും കോവിഡ് പോസിറ്റീവ്

ഇന്ത്യൻ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയെ വിടാതെ കോവിഡ്. താരത്തിന് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിനിടെയാണ് താരത്തിന് ആദ്യം കോവിഡ് ബാധിച്ചത്. തുടർന്ന് ക്വാറന്റൈനിലും ചികിത്സയിലുമായിരുന്ന താരം പിന്നീട് നടത്തിയ പരിശോധനയിൽ ആദ്യം നെഗറ്റീവായതിന് ശേഷം രണ്ടാം ടെസ്റ്റിൽ പോസിറ്റീവായി. താരം തന്നെയാണ് വീണ്ടും കോവിഡ് ബാധിതനായ വിവരം പുറത്തു വിട്ടത്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമാണ് സാഹ. ഡൽഹിയിൽ ഐസൊലേഷനിൽ തുടരുകയാണ് താരം.

“എന്റെ ക്വാറന്റൈൻ കാലാവധി ഇതുവരെ അവസാനിച്ചില്ല. പതിവ് ചെക്കപ്പിനിടെ രണ്ട് ടെസ്റ്റ് നടത്തി, അതിൽ ഒന്നിൽ ഫലം നെഗറ്റീവായപ്പോൾ രണ്ടാമത്തേതിൽ പോസിറ്റീവാണ്. അല്ലാത്തപക്ഷം ഞാൻ സുഖമായിരിക്കുന്നു. പൂർണ പശ്ചാത്തലമറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന കഥകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു” എന്നാണ് സാഹ ട്വീറ്റ് ചെയ്തത്. ക്വാറന്റൈൻ കാലാവധി പൂർത്തികരിച്ചതിനു ശേഷമേ താരത്തിന് പുറത്തിറങ്ങാനാവൂ.

Related Topics

Share this story