Times Kerala

കൊവിഡ് രോഗവ്യാപനം ;എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ്  സ്റ്റേ ചെയ്ത് ഹൈക്കോടതി

 
കൊവിഡ് രോഗവ്യാപനം ;എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ്  സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപന സാഹചര്യത്തിൽ  എസ്എൻഡിപി യൂണിയൻ തെരഞ്ഞെടുപ്പ്  സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊവിഡിന്റെ നിലവിലെ സാഹചര്യത്തിൽ തെര‍ഞ്ഞെടുപ്പ് നടത്താൻ ആകില്ലെന്ന്  കോടതി വ്യക്‌തമാക്കി .

സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെര‍‌ഞ്ഞെടുപ്പ് തടഞ്ഞത്. തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് കോടതി അറിയിച്ചു .  ഈ മാസം 22ന് ചേർത്തലയിൽ ആണ് തെരഞ്ഞെടുപ്പു നടത്താൻ നിശ്ചയിച്ചിരുന്നത്.

Related Topics

Share this story