Times Kerala

കോവിഡ്-19 മായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾക്കെതിരെ പോരാടാൻ ഫെയ്സ്ബുക്ക് ഉപയോക്താക്കളെ സഹായിക്കുന്നു

 
കോവിഡ്-19 മായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾക്കെതിരെ പോരാടാൻ ഫെയ്സ്ബുക്ക് ഉപയോക്താക്കളെ സഹായിക്കുന്നു

മുമ്പ് എപ്പോഴത്തേക്കാളുമേറെ ആളുകളെ യഥാർത്ഥ ഉറവിടവുമായി ബന്ധിപ്പിക്കാനും തെറ്റായ വിവരങ്ങളുടെ വ്യാപനത്തെ തടയാനും ഞങ്ങൾ പ്രയത്നിക്കുന്നു, പ്രത്യേകിച്ചും കോവിഡ്-19 മായി ബന്ധപ്പെട്ട്. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളോ പരസ്യം ചെയ്യൽ നയങ്ങളോ ലംഘിക്കുന്ന അക്കൗണ്ടുകളും ഉള്ളടക്കവും നീക്കം ചെയ്യാൻ സത്വരമായ നടപടികൾ ഞങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തെറ്റായ വിവരങ്ങളുടെ വ്യാപനവും വ്യാജ വാർത്തകളും തടയാനും സമാന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആളുകൾ കാണുന്ന പോസ്റ്റുകളുടെ പശ്ചാത്തലം എന്താണെന്ന് അവരെ അറിയിക്കുന്നത് ഇതിന്റെ ഭാഗമാണ്. എന്ത് വായിക്കണമെന്നും വിശ്വസിക്കണമെന്നും പങ്കിടണമെന്നും അവർക്ക് തീരുമാനിക്കാം.

മഹാമാരിക്കാലത്ത്, അംഗീകൃത വാക്സീനുകൾക്കെതിരായ വ്യാജ പ്രചരണങ്ങൾ ഉൾപ്പെടെ കോവിഡ്-19 മായി ബന്ധപ്പെട്ട ദോഷകരമായ വിവരങ്ങളുടെ 12 ലക്ഷം പീസുകൾ ഞങ്ങൾ ഫെയ്സ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. മൂന്നാം കക്ഷി ഫാക്റ്റ് ചെക്കർമാർ വ്യാജമെന്ന് ഫ്ളാഗ് ചെയ്ത 167 ദശലക്ഷം പോസ്റ്റുകളിൽ ഞങ്ങൾ വാർണിംഗ് ലേബലുകൾ ചേർത്തു. ആളുകൾ വാർണിംഗ് ലേബലുകൾ കാണുമ്പോൾ, 95% സയമത്തും ഈ ഉള്ളടക്കം തുറന്നു നോക്കാറില്ല.

ഓൺലൈനിൽ കാണുന്ന വിവരങ്ങൾ സംബന്ധിച്ച് യോഗ്യതയുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ടൂളുകൾ ആളുകൾക്ക് നൽകുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. ഇതിനായി വരുന്ന ആഴ്ച്ചയിൽ ഞങ്ങൾ ഇന്ത്യയിൽ പുതിയൊരു ക്യാമ്പെയ്ൻ അവതരിപ്പിക്കും. കോവിഡ്-19 മായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്നും www.mygov.in/covid-19/ പോലെയുള്ള ആധികാരികമായ ഉറവിടങ്ങളിൽ വിവരങ്ങൾ എങ്ങനെ പരിശോധിച്ചുറപ്പിക്കാമെന്നും ആളുകളെ അറിയിക്കാനും ബോധവത്ക്കരിക്കാനും ഉദ്ദേശിച്ചുള്ള ക്യാമ്പെയ്നാണിത്.

കോവിഡ്-19 സംബന്ധിച്ച തെറ്റായ വിവരങ്ങൾക്ക് എതിരെ പോരാടാൻ ഞങ്ങൾ 6 ലളിതമായ ഘട്ടങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിലെ ക്രിയേറ്റീവ് അഡ്വേർട്ടുകളുടെ സീരീസിലൂടെ ഈ വിവരങ്ങൾ ഞങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കും.  www.fightcovidmisinfo.com/india/ എന്ന ഡെഡിക്കേറ്റഡ് മൈക്രോസൈറ്റിലേക്കായിരിക്കും ഇതിലെ ലിങ്കുകൾ ബന്ധിപ്പിക്കുന്നത്. ഈ വെബ്സൈറ്റിലൂടെയും അഡ്വേർട്ടിലൂടെയും ഞങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾക്കായി ആളുകളെ പ്രോത്സാഹിപ്പിക്കുന്നു

  1. മുഴുവൻ വാർത്തയും മനസ്സിലാക്കൂ, തലക്കെട്ട് മാത്രമല്ല
  2. വിശ്വസനീയമായ ഉറവിടങ്ങളെ ആശ്രയിക്കുക
  3. യാഥാർത്ഥ്യങ്ങൾ മാത്രം പങ്കിടുക, ഊഹാപോഹങ്ങൾ കണ്ടില്ലെന്ന് നടിക്കുക
  4. ആധികാരികമായ ഉറവിടങ്ങളിൽ നിന്ന് മുഴുവൻ പശ്ചാത്തലവും മനസ്സിലാക്കുക
  5. തെറ്റായ വിവരങ്ങൾ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ പങ്കിടുന്നു എങ്കിൽ അവരെ അറിയിക്കുക
  6. ഷെയർ ചെയ്യുന്നതിന് മുമ്പ് ഒന്ന് ആലോചിക്കുക

ഹിന്ദി, തമിഴ്, തെലുങ്ക്, ഒറിയ, മലയാളം, മറാഠി, കന്നഡ, ഗുജറാത്തി, ബംഗാളി എന്നീ 9 ഇന്ത്യൻ ഭാഷകളിൽ ക്യാമ്പെയ്‌നും വെബ്‌സൈറ്റും അവതരിപ്പിക്കും.

COVID-19-നെക്കുറിച്ച് കൃത്യവും വിശ്വസനീയവുമായ വിവരങ്ങളും വിഭവങ്ങളും നൽകാനുള്ള ഞങ്ങളുടെ ശ്രമം തുടരുന്നതിന്‍റെ ഭാഗമായി ഫെയ്സ്ബുക്ക് രാജ്യത്തെ ചില പ്രമുഖ ഡോക്ടർമാരുമായി സഹകരിച്ച് പുതിയൊരു ക്യാമ്പെയ്‌ന് തുടക്കം കുറിച്ചിട്ടുണ്ട്. COVID-19 മായി ബന്ധപ്പെട്ട് സാധാരണയായി ഉയർന്ന് വരുന്ന ചോദ്യങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകുന്ന 12 വീഡിയോകളുടെ സീരീസാണ് ഇതിലുള്ളത്.  #DoctorKiSuno – എന്ന വീഡിയോ സീരീസ് https://www.facebook.com/FacebookIndia- ൽ പ്രീമിയർ ചെയ്യും. കുട്ടികളിലെ COVID-19, പ്രമേഹവും, COVID-19-ഉം, കോവിഡ് -19 ന്റെ മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവ പോലുള്ള പ്രധാന വിഷയങ്ങൾ ഈ സീരീസിൽ ഉൾക്കൊള്ളുന്നു.

ഈ COVID-19 മഹാമാരിക്കാലത്തും അതിന് ശേഷവും, തെറ്റായ വിവരങ്ങൾ ഞങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പങ്കാളികളുമായും കമ്മ്യൂണിറ്റിയുമായും ഞങ്ങൾ തുടർന്നും സഹകരിച്ച് പ്രവർത്തിക്കും. ഓൺലൈനിൽ കാണുന്ന ഉള്ളടക്കം ആധികാരികമാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ സഹായിക്കുന്നതിനും സോഷ്യൽ മീഡിയയിലൂടെ അവരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും കൃത്യമായ വിവരങ്ങൾ പങ്കിടുന്നതിനും ആവശ്യമായ വിഭവങ്ങൾ ഞങ്ങൾ ലഭ്യമാക്കും.

Related Topics

Share this story