Times Kerala

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ 25 ഓളം പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

 
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ 25 ഓളം പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

ഛണ്ഡീഗഡ്: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ പൽവാൾ ജില്ലയിൽ 25 ഓളം പേർ ചേർന്നാണ് പെൺകുട്ടിയെ കാട്ടിൽ വച്ച് ബലാത്സംഗം ചെയ്‌തത്. പ്രതികളിലൊരാൾ പെൺകുട്ടിയുമായി ഫേസ്‌ബുക്കിലൂടെ പരിചയത്തിലാകുകയും കാണാൻ ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടി യുവാവിനെ കാണാനായി ഹരിയാനയിലെ പൽവാളിലെത്തിയപ്പോൾ യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ കാട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികൾ അബോധാവസ്ഥയിലായ പെൺകുട്ടിയെ ബദർപൂരിലെ ഗോഡൗണിന് സമീപം ഉപേക്ഷിക്കുകയും അവിടെ ഉണ്ടായിരുന്ന മറ്റൊരാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അതേസമയം, പൊലീസിൽ പരാതി നൽകരുതെന്ന് പെൺകുട്ടിയെ പ്രതി ഭീഷണിപെടുത്തുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story