Times Kerala

സ്പുട്നിക് വി വാക്സിൻ്റെ ഒരു ഡോസിന് 995.40 രൂപ വിലവരും ;പുതിയ റിപ്പോർട്ട് പുറത്ത്

 
സ്പുട്നിക് വി വാക്സിൻ്റെ ഒരു ഡോസിന് 995.40 രൂപ വിലവരും ;പുതിയ റിപ്പോർട്ട് പുറത്ത്

റഷ്യ:  സ്പുട്നിക് വി വാക്സിൻ്റെ ഒരു ഡോസിന് 995.40 രൂപ വിലവരുമെന്ന് പുതിയ  റിപ്പോർട്ട്.  ജിഎസ്ടി അടക്കമാണ് ഈ വില. ഇന്ത്യയിൽ തന്നെ വാക്സിൻ നിർമിക്കാനായാൽ വില കുറയുമെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു . ഡോ. റെഡ്ഡിസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ്റെ നിർമാതാക്കൾ.

അടുത്ത ആഴ്ച മുതൽ വാക്സിൻ ലഭ്യമായിത്തുടങ്ങിയേക്കുമെന്നും അറിയിച്ചു . 91.6 ആണ് സ്പുട്നിക് വിയുടെ എഫിഷ്യൻസി റേറ്റ്.

ഇന്ത്യയിൽ ഇതുവരെ കൊവാക്സിനും കൊവിഷീൽഡിനുമാണ് അംഗീകാരം നൽകിയിരിക്കുന്നത്.

Related Topics

Share this story