Times Kerala

അപകടത്തിൽ മരിച്ച 39 കാരന്റെ പേരിലുള്ള ഇൻഷുറൻസ് തുക ഭാര്യക്കൊപ്പം സ്വന്തമാക്കി കാമുകിയും

 
അപകടത്തിൽ മരിച്ച 39 കാരന്റെ പേരിലുള്ള ഇൻഷുറൻസ് തുക ഭാര്യക്കൊപ്പം സ്വന്തമാക്കി കാമുകിയും

വടക്കു പടിഞ്ഞാറൻ ഇറ്റലിയിലെ പ്രദേശമായ ടുറിനിൽ 39 കാരൻ റോഡപകടത്തിൽപെട്ട് മരിച്ചതിനെത്തുടർന്ന് ഭാര്യയ്ക്കും സ്നേഹിതയ്ക്കും ഇൻഷുറൻസ് പണം ലഭ്യമായി.
ഒരു മകനും ഭാര്യയുമുള്ള ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആഴ്ചയിൽ 4 ദിവസം കുടുംബത്തിന്റെ കൂടെയും 3 ദിവസം ഈ സ്ത്രീയുടെകൂടെയുമായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. റോഡപകടം നടന്ന സമയത്ത് ഭാര്യ ജോലിസംബന്ധമായി പുറത്തു പോയിരുന്നതിനാൽ ഈ സ്നേഹിതയാണ് ഇയാളുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ മരണശേഷമാണ് ഭാര്യ ഈ സ്നേഹിതയെക്കുറിച്ചറിഞ്ഞത്. ഭാര്യയ്ക്ക് സംഭവിച്ചതിന് തുല്യമായ നഷ്ടം തന്നെയാണ് സ്ത്രീയ്ക്കും ഉണ്ടായിരുന്നതെന്ന് ഇവരുടെ അഭിഭാഷകൻ ജിനോ അർനോൺ ഇൻഷുറൻസ് കമ്പനിയെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായാണ് ഈ നേട്ടം. ഇറ്റലിയിലെ ലാ സ്റ്റാമ്പ എന്ന ദിനപത്രമാണ് വിശാദശാംശങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇൻഷുറൻസ് തുകയെത്രയാണെന്ന് അറിയിച്ചിട്ടില്ല.

Related Topics

Share this story