Times Kerala

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലോകത്തിലെ 10 കായികതാരങ്ങൾ; ഫോബ്‌സ് പുറത്തുവിട്ട പട്ടികയിൽ കോണോർ മഗ്രിഗർ ഒന്നാമത്

 
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലോകത്തിലെ 10 കായികതാരങ്ങൾ; ഫോബ്‌സ് പുറത്തുവിട്ട പട്ടികയിൽ കോണോർ മഗ്രിഗർ ഒന്നാമത്

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 കായികതാരങ്ങളുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ്. അവസാന 12 മാസത്തെ താരങ്ങളുടെ പ്രതിഫലത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തു വിട്ടത്. ഫുട്ബോൾ സൂപ്പർ താരങ്ങളായ മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും 180 മില്യൺ ഡോളർ സമ്പാദ്യവുമായി അയർലൻഡിനെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം കോണോർ മഗ്രിഗറാണ് പട്ടികയിൽ ഒന്നാമതുള്ളത്. ബാഴ്‌സലോണയുടെ അർജന്റീന ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസ്സിയാണ് 130 മില്യൺ ഡോളറുമായി പട്ടികയിൽ രണ്ടാമതുള്ളത്. തൊട്ടുപുറകിൽ യുവന്റസിന്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 120 മില്യൺ ഡോളറുമായി മൂന്നാമതുണ്ട്. എന്നാൽ പി എസ് ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പട്ടികയിൽ ആറാമതാണ്. 95 മില്യൺ ഡോളറാണ് താരത്തിന്റെ പ്രതിഫലം.

 അമേരിക്കയുടെ ഫുട്ബോൾ ക്വാർട്ടർബാക് താരം ഡാക് പ്രെസ്‌കോട്ട് (നാലാം സ്ഥാനം-107.5 മില്യൺ ഡോളർ), അമേരിക്കയുടെ പ്രൊഫഷണൽ ബാസ്കറ്റ് ബോൾ പ്ലയർ ലെബ്രോൺ ജെയിംസ് (അഞ്ചാം സ്ഥാനം- 96.5 മില്യൺ ഡോളർ), സ്വിറ്റ്‌സർലാൻഡ് ടെന്നീസ് താരം റോജർ ഫെഡറർ (ഏഴാം സ്ഥാനം- 90 മില്യൺ ഡോളർ), അമേരിക്കയുടെ ഫോര്‍മുലവണ്‍ കാര്‍ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടൺ (എട്ടാം സ്ഥാനം- 82 മില്യൺ ഡോളർ), അമേരിക്കയുടെ ഫുട്ബോൾ ക്വാർട്ടർബാക് താരം ടോം ബ്രാഡി (ഒൻപതാം സ്ഥാനം- 76 മില്യൺ ഡോളർ), അമേരിക്കയുടെ പ്രൊഫഷണൽ ബാസ്കറ്റ് ബോൾ പ്ലയർ കെവിൻ ഡുറാന്റ്(പത്താം സ്ഥാനം- 75 മില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങൾ.

Related Topics

Share this story