Times Kerala

ഇസ്രായേലിലേക്ക് പോകരുത്; പൗരന്മാർക്ക് കർശന നിർദേശവുമായി അമേരിക്ക

 
ഇസ്രായേലിലേക്ക് പോകരുത്; പൗരന്മാർക്ക് കർശന നിർദേശവുമായി അമേരിക്ക

ന്യുയോർക്ക്: സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രായേലിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് സ്വന്തം പൗരന്മാരെ വിലക്കി അമേരിക്ക. ഗസ്സ അതിർത്തിയിലും ജെറുസലേം അടക്കം ദക്ഷിണ-മധ്യ ഇസ്രായേലിലും റോക്കറ്റുകൾ പ്രതിഫലനമുണ്ടാക്കുന്നുണ്ട്. ഇസ്രായേലിലുടനീളം പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറുകയാണ്. കൂടുതൽ പ്രതിഷേധങ്ങളും അക്രമങ്ങളും മുന്നറിയിപ്പില്ലാതെ തുടങ്ങാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അമേരിക്ക പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിൽ പറയുന്നത്.

Related Topics

Share this story