Times Kerala

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള നിർത്തിവച്ച വിമാന സർവീസ് പുനരാരംഭിക്കുന്നു

 
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള നിർത്തിവച്ച വിമാന സർവീസ് പുനരാരംഭിക്കുന്നു

കാൻ‌ബെറ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള താൽകാലികമായി നിർത്തിവച്ച വിമാന സർവീസ് മെയ് 14 അർദ്ധരാത്രിയോടെ പുനരാരംഭിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. അതേസമയം, ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രീ-ഫ്ലൈറ്റ് ടെസ്റ്റിങോടു കൂടി ഓസ്‌ട്രേലിയൻ സർക്കാർ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മെയ് 3ന് ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്.

Related Topics

Share this story