Times Kerala

‘ലവ് യു സിന്ദഗി’; കോവിഡ് വാര്‍ഡില്‍ പാട്ടിനു താളമിട്ട് വൈറലായ യുവതി മരണത്തിനു കീഴടങ്ങി

 
‘ലവ് യു സിന്ദഗി’; കോവിഡ് വാര്‍ഡില്‍ പാട്ടിനു താളമിട്ട് വൈറലായ യുവതി  മരണത്തിനു കീഴടങ്ങി

ഡല്‍ഹി: കോവിഡ് ബാധിച്ച് എമര്‍ജന്‍സി വാര്‍ഡില്‍ ഷാരുഖ് ഖാന്റെ പാട്ടിനു താളം പിടിച്ച്‌ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ഷാരുഖ് ഖാനും ആലിയ ഭട്ടും അഭിനയിച്ച ഡിയര്‍ സിന്ദഗിയിലെ ലവ് യു സിന്ദഗി എന്ന പാട്ടിനു താളംപിടിച്ച്‌ എമര്‍ജന്‍സി വാര്‍ഡില്‍ കഴിയുന്ന മുപ്പതുകാരിയായ പെണ്‍കുട്ടിയുടെ വിഡിയോ വിഡിയോ ഡോ. മോണിക്ക ലാംഗെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോക്ടര്‍ തന്നെയാണ് ട്വിറ്ററിലുടെ മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

Related Topics

Share this story