Times Kerala

ലയൺ കിംഗ് സിനിമയിലെ ടിമോണിനെയും പൂമ്പയെയും അനുസ്മരിപ്പിക്കും വിധം ചങ്ങാത്തവുമായി കാട്ട് പന്നിയും കീരിയും !! വീഡിയോ കാണാം

 
ലയൺ കിംഗ് സിനിമയിലെ ടിമോണിനെയും പൂമ്പയെയും അനുസ്മരിപ്പിക്കും വിധം ചങ്ങാത്തവുമായി കാട്ട് പന്നിയും കീരിയും !! വീഡിയോ കാണാം

ലയൺ കിംഗ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഏവരുടെയും ശ്രദ്ധയാകർഷിച്ച കഥാപാത്രങ്ങളാണ് ടിമോണും പൂമ്പയും. ഇതിനോട് സാമ്യമുള്ള ഒരു കൂട്ടുകെട്ട് യാഥാർത്ഥത്തിലുണ്ടെന്ന് പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസമായിരിക്കും. ബോട്സ്വാനയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ ഇത്തരത്തിലൊരു ചങ്ങാത്തം കാണാനാകും. പിഗ്ഗി എന്ന് പേരുള്ള കാട്ടുപോത്തും മോങ്കോ എന്നുപേരുള്ള കീരിയും തമ്മിലാണ് വിചിത്രമായൊരു കൂടിച്ചേരൽ. അവ രണ്ടും ഒരുമിച്ച് കളിക്കുകയും മോങ്കോ പിഗ്ഗിയുടെ പുറത്തുകയറി സവാരി നടത്തുകയും ചെയ്യും. എട്ടു വയസ്സുള്ള പിഗ്ഗിയെ കുഞ്ഞായിരുന്ന സമയം ഒരു കാറപകടത്തിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്നതാണ്. ആറ് വയസ്സുള്ള മോങ്കോ അനാഥനാണ്. സിനിമയിൽ കീരിയുടെ വർഗ്ഗത്തിൽപ്പെട്ട “മീർകാറ്റ് ” എന്ന സസ്തനിയാണ് കാട്ടുപന്നിക്ക് കൂട്ടായി വരുന്നത്.

Related Topics

Share this story