Times Kerala

നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് പിടികൂടി; പരിശോധിച്ചപ്പോൾ കിട്ടിയത് ചാരായവും വാഷും

 
നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് പിടികൂടി; പരിശോധിച്ചപ്പോൾ കിട്ടിയത് ചാരായവും വാഷും

പാലക്കാട്: പട്ടാമ്പിയിൽ ഇരുപത് ലീറ്റർ ചാരായവും 580 ലീറ്റർ വാഷും പിടികൂടി. വാടാനാംകുറിശിയി‍ല്‍ എക്സൈസ് നടത്തിയ  പരിശോധനയിൽ നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് പത്തു ലീറ്റർ ചാരായം കണ്ടെത്തിയത്. സംഭവത്തിൽ ഓങ്ങല്ലൂർ വളയത്ത്പടി വീട്ടിൽ രാജൻ, പുത്തൻപുരയിൽ വീട്ടിൽ രൂപേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച വാഹനം പിടിച്ചെടുക്കുകയും ചെയ്തു.

Related Topics

Share this story