Times Kerala

ലാ ലിഗ കിരീടപ്പോരാട്ടം കനക്കും; ഗ്രനാഡയെ തകർത്ത് റയൽ, ബാഴ്‌സയെ പിന്തള്ളി പട്ടികയിൽ രണ്ടാമത്

 
ലാ ലിഗ കിരീടപ്പോരാട്ടം കനക്കും; ഗ്രനാഡയെ തകർത്ത് റയൽ, ബാഴ്‌സയെ പിന്തള്ളി പട്ടികയിൽ രണ്ടാമത്

സ്പാനിഷ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഗ്രനാഡയെയാണ് റയൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ലൂക്ക മോഡ്രിച്, റോഡ്രിഗോ, ഓഡ്രിയോസോളാ, ബെൻസേമ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. മോലിനയാണ് ഗ്രനാഡയുടെ ആശ്വാസഗോൾ സ്വന്തമാക്കിയത്. കിരീടപ്പോരാട്ടം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മത്സരം വളരെ ആവേശത്തിലാണ് മുന്നേറുന്നത്. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്‌സലോണയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി റയൽ രണ്ടാമതെത്തി. പട്ടികയിൽ 36 കളികളിൽ നിന്ന് 80 പോയിന്റോടെ അത്ലറ്റിക്കോയാണ് ഒന്നാമതുള്ളത്. ഇത്രയും കളികളിൽ നിന്ന് റയലിന് 78 ഉം ബാഴ്‌സയ്ക്ക് 76 ഉം പോയിന്റാണുള്ളത്. ഇനിയുള്ള മത്സരങ്ങൾ മൂന്ന് ടീമുകൾക്കും നിർണായകമാണ്.

Related Topics

Share this story