Times Kerala

മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളു​മാ​യി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​മാ​നം ഇ​ന്ത്യ​യി​ലെ​ത്തി

 
മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളു​മാ​യി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​മാ​നം ഇ​ന്ത്യ​യി​ലെ​ത്തി

ന്യുഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇ​ന്ത്യ​യി​ലേ​ക്ക് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ മെ​ഡി​ക്ക​ല്‍ സ​ഹാ​യം എ​ത്തി​ച്ചു. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ളും റെം​ഡെ​സി​വി​റും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ക​യ​റ്റി​യ​യ​ച്ച വി​മാ​നം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി. ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള 223 വെ​ന്‍റി​ലേ​റ്റ​റു​ക​ളും, 25,000 റെം​ഡെ​സി​വി​ര്‍ മ​രു​ന്നു​കു​പ്പി​ക​ളും, നെ​ത​ര്‍​ലാ​ന്‍​ഡി​ല്‍ നി​ന്നു​ള്ള 30,000 റെം​ഡെ​സി​വി​ര്‍ കു​പ്പി​ക​ളും, പോ​ര്‍​ച്ചു​ഗ​ലി​ല്‍ നി​ന്ന് 5,500 റെം​ഡെ​സി​വി​ര്‍ കു​പ്പി​ക​ളും അ​ട​ങ്ങി​യ വി​മാ​ന​മാ​ണ് ഡൽഹിയിൽ എത്തിയത്. സ​ഹാ​യം തു​ട​രു​മെ​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്‍​ഡം ബ​ഗ്ചി അ​റി​യി​ച്ചു.

Related Topics

Share this story