Times Kerala

ബംഗ്ലാദേശിന് അഞ്ചുലക്ഷം ഡോസ് സിനോഫാം വാക്സിൻ നൽകി ചൈന

 
ബംഗ്ലാദേശിന് അഞ്ചുലക്ഷം ഡോസ് സിനോഫാം വാക്സിൻ നൽകി ചൈന

ബീജിംഗ്: കോവിഡ് പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് ചൈന അഞ്ചുലക്ഷം ഡോസ് സിനോഫാം വാക്സിൻ നൽകി. രോഗവ്യാപനം തീവ്രമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള അസ്ട്രാ സെനെക്ക വാക്സിൻ കയറ്റുമതി കേന്ദ്രസർക്കാർ നിർത്തിവച്ചിരുന്നു.ഈ സാഹചര്യത്തിലാണ് വാക്സിൻ നൽകാൻ ചൈന തയ്യാറായത്. ഇന്ത്യ ബംഗ്ലാദേശിലേക്ക് ഇതുവരെ 70 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനാണ് നൽകിയത്.

Related Topics

Share this story