Times Kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ

 
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന കരുത്തന്മാരുടെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. മത്സരാവസാനം വരെ ഗോളുകൾ പിറന്ന മത്സരം വളരെ ആവേശം നിറഞ്ഞതായിരുന്നു. പട്ടികയിൽ രണ്ടാമതുള്ള യുണൈറ്റഡിന് അഞ്ചാമതുള്ള ലിവർപൂളിനോടേറ്റ തോൽവി തിരിച്ചടിയായി. ദിവസങ്ങള്‍ക്കു മുമ്പ് ആരാധകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച മത്സരമായിരുന്നു ഇത്.യൂറോപ്യൻ സൂപ്പർ ലീഗുമായി സഹകരിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം.

പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി നേരത്തെ സ്വന്തമാക്കിയതിനാൽ ആദ്യ നാലിൽ ഇടം പിടിക്കാനുള്ള പോരാട്ടമാണിപ്പോൾ. ഫെർമിൻജോ ലിവർപൂളിനായി ഇരട്ടഗോളുകൾ നേടിയപ്പോൾ ബാക്കി രണ്ടു ഗോളുകൾ ജോറ്റയും സലായും സ്വന്തമാക്കി. യുനൈറ്റഡിനായി ഫെർണാണ്ടസും റാഷ്‌ഫോർഡും ആശ്വാസഗോളുകൾ നേടി. ആദ്യം യുണൈറ്റഡ് അക്കൗണ്ട് തുറന്നെങ്കിലും ലിവർപൂൾ പിന്നീട് തിരിച്ചടിച്ചു.

കഴിഞ്ഞദിവസം മരണപ്പെട്ട ലിവർപൂൾ ആരാധകനായ ഒൻപതു വയസ്സുകാരൻ ജോർദാൻ ബാങ്ക്സിനാണ് ഈ വിജയം ലിവർപൂൾ സമർപ്പിച്ചത്. ജോർദാന്റെ പേരെഴുതിയ ജേഴ്‌സി അണിഞ്ഞാണ് ലിവർപൂൾ താരങ്ങൾ പരിശീലനസമയത്ത് ഇറങ്ങിയത്.

Related Topics

Share this story