Times Kerala

ശസ്ത്രക്രിയയ്ക്ക് ശേഷം വ്യായാമങ്ങൾ ചെയ്ത് തുടങ്ങി ശ്രേയസ് അയ്യർ

 
ശസ്ത്രക്രിയയ്ക്ക് ശേഷം വ്യായാമങ്ങൾ ചെയ്ത് തുടങ്ങി ശ്രേയസ് അയ്യർ

ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ പരിക്കേറ്റതിനെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ദിനചര്യയായ വ്യായാമങ്ങൾ ചെയ്ത് തുടങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. വ്യായാമം ചെയ്യുന്ന വീഡിയോ ‘വർക്ക് ഇൻ പ്രോഗ്രസ്’ എന്ന തലക്കെട്ടോടെ ശ്രേയസ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ താരത്തിന്റെ ഇടത് തോളെല്ലിന് സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ബാക്കി മത്സരങ്ങളിലും ഐപിഎല്ലിലും താരത്തിന് പങ്കെടുക്കാനായില്ല. ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടെയായിരുന്നു ശ്രേയസ്. ഏപ്രിൽ എട്ടിനായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ. ആരോഗ്യം വീണ്ടെടുത്ത് കളിക്കളത്തിലേക്ക് എത്രയും വേഗം തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ് താരമിപ്പോൾ.

Related Topics

Share this story