Times Kerala

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു

 
കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു

കണ്ണൂര്‍ : കൊവിഡ് രോഗബാധിച്ച്‌ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരണമടഞ്ഞു. ചേലേരി വൈദ്യര്‍ കണ്ടിക്ക് സമീപം കോമളവല്ലിയാണ് (45) കൊവിഡ് ബാധിച്ച് ചികിത്സയ്ക്കിടെ മരണമടഞ്ഞത്.ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരിക്കെയാണ് മരണം. പരേതനായ കണ്ണന്‍-പാറു ദമ്പതികളുടെ മകളാണ്.ഭര്‍ത്താവ്: ഷാജി. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്പലത്ത് നടന്നു.

Related Topics

Share this story