Times Kerala

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും രമേശ് പവാർ

 
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും രമേശ് പവാർ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രമേശ് പവാറിനെ തിരഞ്ഞെടുത്തു. 35 പേരടങ്ങുന്ന അപേക്ഷ പട്ടികയിൽ നിന്നാണ് പവാറിനെ തിരഞ്ഞെടുത്തത്. ബിസിസിഐ ഔദ്യോഗിക പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. മുൻപ് അഞ്ചു മാസം ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകനായി പവാർ പ്രവർത്തിച്ചിട്ടുണ്ട്. ഡബ്ല്യൂ വി രാമനാണ് നിലവിലെ കോച്ച്. 2018ൽ പവർ സ്ഥാനമൊഴിഞ്ഞതിന് പകരമാണ് രാമൻ പരിശീലകനായി എത്തിയത്. ഇന്ത്യൻ താരം മിതാലി രാജുമായുണ്ടായ തർക്കത്തെ തുടർന്നാണ് പവാർ പരിശീകസ്ഥാനമൊഴിഞ്ഞത്. ആര്‍ പി സിംഗ്, സുലക്ഷണ നായിക്, മദന്‍ ലാല്‍ തുടങ്ങിയവരുൾപ്പെട്ട കമ്മറ്റിയാണ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തത്. പട്ടികയിൽ ഡബ്ല്യൂ വി രാമനുമുണ്ടായിരുന്നു. രണ്ട് ടെസ്റ്റുകളും 31 ഏകദിനങ്ങളും ഇന്ത്യയ്ക്കായി പവാർ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിൽ ജൂൺ 16ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലാണ് പവറിന്റെ പരിശീലനത്തിൽ ഇന്ത്യ ആദ്യമിറങ്ങുക.

Related Topics

Share this story