Times Kerala

ഇറ്റാലിയൻ ഓപ്പൺ ടെന്നീസ്; ക്വാർട്ടറിൽ കടന്ന് നദാൽ, ജോക്കോവിച്ച്

 
ഇറ്റാലിയൻ ഓപ്പൺ ടെന്നീസ്; ക്വാർട്ടറിൽ കടന്ന് നദാൽ, ജോക്കോവിച്ച്

ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് സൂപ്പർ താരം റാഫേൽ നദാൽ. കനേഡിയൻ താരം ഡെന്നിസ് തപോവലോവിനെ പരാജയപ്പെടുത്തിയാണ് നദാലിന്റെ ക്വാർട്ടർ പ്രവേശനം. കടുത്ത പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് നദാൽ ജയം സ്വന്തമാക്കിയത്. സ്കോർ 6-3, 4-6, 6-7 . നദാലിനെ കൂടാതെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്, സ്‌റ്റെഫാനോസ് സിറ്റ്സിപാസ്, അലക്സാണ്ടർ സ്വെരേവ്, ഫെഡറികോ ഡെൽബോണിസ്, റെയ്‌ലി ഒപേൽക്ക, ലോറെൻസോ സോനിഗോ, ആന്ദ്രേ റുബ്ലെവ് എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചു. സെർബിയയുടെ ജോക്കോവിച്ച് സ്പാനിഷ് താരം ഡേവിഡോവിച്ച് ഫോകിനയെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ വിജയം. സ്കോർ 6-2, 6-1. ക്വാർട്ടറിൽ അലക്സാണ്ടർ സ്വെരേവ് ആണ് നദാലിന്റെ എതിരാളി. സ്‌റ്റെഫാനോസ് സിറ്റ്സിപാസ് ജോക്കോവിച്ചിനെയും നേരിടും

Related Topics

Share this story