Times Kerala

നീണ്ട കുപ്പിച്ചില്ലുപോലുള്ള കൂര്‍ത്ത പല്ലുകള്‍,ചൂണ്ടപോലെ നീണ്ട ശരീരഭാഗം, തിളങ്ങുന്ന കൂര്‍ത്ത സുതാര്യമായ മുള്ളുകള്‍; നീമോയെ പേടിപ്പിച്ച ഫുട്‌ബോള്‍ ഫിഷ് കാലിഫോര്‍ണിയയില്‍

 
നീണ്ട കുപ്പിച്ചില്ലുപോലുള്ള കൂര്‍ത്ത പല്ലുകള്‍,ചൂണ്ടപോലെ നീണ്ട ശരീരഭാഗം, തിളങ്ങുന്ന കൂര്‍ത്ത സുതാര്യമായ മുള്ളുകള്‍; നീമോയെ പേടിപ്പിച്ച ഫുട്‌ബോള്‍ ഫിഷ് കാലിഫോര്‍ണിയയില്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ കടല്‍ തീരത്ത് കൂട്ടത്തോടെ അടിഞ്ഞ മത്സ്യങ്ങളെ കുറിച്ചാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച. നീണ്ട കുപ്പിച്ചില്ലുപോലുള്ള കൂര്‍ത്ത പല്ലുകള്‍. ശിരസില്‍ നിന്നും ചൂണ്ടപോലെ നീണ്ട ശരീരഭാഗം. തിളങ്ങുന്ന കറുത്ത ശരീരത്തിലും കൂര്‍ത്ത സുതാര്യമായ മുള്ളുകള്‍. അന്യഗ്രഹ ജീവി ഓർമിപ്പിക്കുന്ന ഫുട്‌ബോള്‍ ഫിഷ് ഇനത്തില്‍ ഉള്‍പ്പെട്ടതാണ് ഈ മത്സ്യങ്ങള്‍.കാലിഫോണിയയിലെ ക്രിസ്റ്റല്‍ കേവ് സ്റ്റേറ്റ് പാര്‍ക്കിന് സമീപമാണ് 18 ഇഞ്ചോളം വലിപ്പമുള്ള മത്സ്യങ്ങള്‍ കൂട്ടത്തോടെ അടിഞ്ഞത്. ഓസ്‌കാര്‍ ഉള്‍പ്പെടെ സ്വന്തമാക്കിയ ഫൈന്‍ഡിങ് നിമോ സിനിമയിലെ കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ ഈ വീരന്‍മാര്‍ കൊച്ചുകുട്ടികള്‍ക്കും സുപരിചിതമാണ്. ലോകത്ത് 300 വിഭാഗങ്ങളിലുള്ള ഫുട്‌ബോള്‍ ഫിഷുണ്ട്. ശരീരത്തോളം വലുപ്പമുള്ള ഇരയെ വിഴുങ്ങാന്‍ കെല്‍പ്പുള്ള ഈ വിഭാഗത്തെ സാധാരണ 3000 അടി താഴ്‌ചയിലാണ് കാണുക. ശിരസിന് മുന്നില്‍ ചൂണ്ട പോലെ കാണുന്ന ഭാഗം ഉപയോഗിച്ച് ഇരകളെ ആകര്‍ഷിക്കും. ഈ ഭാഗത്തിന്‍റെ അഗ്രം തിളങ്ങുമ്പോള്‍ സമീപത്തെത്തുന്ന ഇരയെ ആഹാരമാക്കുകയാണ് പതിവ്.

Related Topics

Share this story