Times Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 3346 പേർക്ക് കോവിഡ്

 
കോഴിക്കോട് ജില്ലയില്‍ ഇന്ന് 3346 പേർക്ക് കോവിഡ്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് 3346 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു വിദേശത്ത് നിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കും പോസിറ്റീവായി. 102 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3237 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13272 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4242 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
26.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 46,253 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

Related Topics

Share this story