Times Kerala

കൊവിഡ് പ്രതിരോധം: വിരാടും അനുഷ്‌കയും ചേര്‍ന്ന് സമാഹരിച്ചത് 11 കോടി രൂപ

 
കൊവിഡ് പ്രതിരോധം: വിരാടും അനുഷ്‌കയും ചേര്‍ന്ന് സമാഹരിച്ചത് 11 കോടി രൂപ

മുംബൈ: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് ഇതുവരെ സമാഹരിച്ചത് 11 കോടി രൂപ. ‘ഇന്‍ ദിസ് ടുഗതെര്‍’ എന്ന പേരില്‍ നടത്തിയ ക്യാമ്പയിന്‍ വഴിയാണ് താരങ്ങള്‍ ഇത്രയും തുക സമാഹരിച്ചത്. 7 കോടിരൂപ ലക്ഷ്യമിട്ട് തുടങ്ങിയ കാമ്പയിനാണ് ഇപ്പോൾ 11 കോടി പിന്നിട്ടിരിക്കുന്നത്.ഇരുവരും ചേര്‍ന്ന് ഇതിലേക്ക് ആദ്യം രണ്ട് കോടി രൂപ സംഭാവനയും നല്‍കിയിരുന്നു.ലഭിച്ച തുക കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജനും മരുന്നുകളും ലഭ്യമാക്കാനാണ് വിനിയോഗിക്കുക. പദ്ധതിയിലേക്ക് സഹായം നല്‍കിയവര്‍ക്ക് താരങ്ങള്‍ നന്ദിയും അറിയിച്ചു.

Related Topics

Share this story