Times Kerala

കോവിഡ് വ്യാപനം രൂക്ഷം;ബിഹാറിൽ ലോക്ക് ഡൗൺ നീട്ടി

 
കോവിഡ് വ്യാപനം രൂക്ഷം;ബിഹാറിൽ ലോക്ക് ഡൗൺ നീട്ടി

പാറ്റ്ന:ബിഹാറിൽ ലോക്ക് ഡൗൺ നീട്ടി. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഈ മാസം 25 വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. നേരത്തെ 5 മുതൽ 15 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ മരണ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പത്ത് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുകയായിരുന്നു. ലോക്ക് ഡൗണിന്റെ ഒന്നാം ഘട്ടം 15 നു അവസാനിക്കും. തുടർന്ന് 16 മുതൽ 25 വരെയാണ് രണ്ടാം ഘട്ട ലോക്ക് ഡൗൺ.

Related Topics

Share this story