Times Kerala

ദക്ഷിണാഫ്രിക്കയ്‌ക്ക് ഒമ്പത്‌ വിക്കറ്റ്‌ വിജയം

 
ദക്ഷിണാഫ്രിക്കയ്‌ക്ക് ഒമ്പത്‌ വിക്കറ്റ്‌ വിജയം

കാര്‍ഡിഫ്‌: അഫ്‌ഗാനിസ്‌താനെ എറിഞ്ഞിട്ടു ദക്ഷിണാഫ്രിക്ക ആദ്യജയം സ്വന്തമാക്കി. ഇന്നലെ കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്‌ അഫ്‌ഗാനെ പുറത്താക്കിയ ദക്ഷിണാഫ്രിക്ക 28.4 ഓവറില്‍ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു. 68 റണ്‍സ്‌ നേടിയ ക്വിന്റണ്‍ ഡി കോക്കും 41 റണ്‍സ്‌ നേടിയ ഹാഷിം അംലയുമാണ്‌ സ്‌കോറര്‍മാര്‍. മഴ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന്‌ മുന്നില്‍ തകരുകയായിരുന്നു. 35 റണ്‍സ്‌ നേടിയ റാഷിദ്‌ ഖാനാണ്‌ അഫ്‌ഗാന്റെ ടോപ്‌ സ്‌കോറര്‍.

Related Topics

Share this story