Times Kerala

യു എ ഇയിൽ 1512 പേർക്ക് കോവിഡ്

 
യു എ ഇയിൽ 1512 പേർക്ക് കോവിഡ്

അബു ദാബി: യു എ ഇയിൽ 1512 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 27 -നു ശേഷം രാജ്യത്തെ പ്രതിദിന കേസുകൾ രണ്ടായിരത്തിനും താഴെയാണ്. ഇതോടെ രാജ്യത്തെ ആകെ  കോവിഡ്  ബാധിതരുടെ എണ്ണം 5,42,158  ആയി. കഴിഞ്ഞ 24  മണിക്കൂറിനിടെ 1474  പേർ  കൂടി രോഗമുക്തരായി.

ഇതോടെ കോവിഡിൽ  നിന്നും മുക്തി നേടിയത് 5,22,356  ആണ്. കോവിഡ്  മൂലം നാല്  മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1623  ആയി. 18,179  സജീവ  കേസുകൾ നിലവിൽ രാജ്യത്ത് ഉണ്ട്. 2,12,212  ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ  രോഗികളെ കണ്ടെത്തിയത്.

Related Topics

Share this story