Times Kerala

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി; നഷ്ട പരിഹാരത്തിനു വേണ്ട ഇടപെടലുകൾ നടത്തും

 
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി; നഷ്ട പരിഹാരത്തിനു വേണ്ട ഇടപെടലുകൾ നടത്തും

അടിമാലി: ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദർശിച്ച് മന്ത്രി എംഎം മണി. മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്നും, സൗമ്യയുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം കൊടുക്കേണ്ടത് ഇസ്രായേൽ സർക്കാർ ആണ്, ഇസ്രായേൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ലെങ്കിൽ വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.അതേസമയം, സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് എംബസി അറിയിച്ചു. മൃതദേഹം നിലവിൽ ടെൽ അവിവിലെഫോറൻസിക് ലാബ് ഇൻറ്റ്യൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Topics

Share this story