Times Kerala

കരളിനെ സംരക്ഷിക്കാന്‍ പപ്പായക്കുരു.!

 
കരളിനെ സംരക്ഷിക്കാന്‍ പപ്പായക്കുരു.!

മലയാളിയുടെ നാട്ടിന്‍പുറത്ത് ഏറെയുള്ള ഫലമാണ് പപ്പായ. ഔഷധഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത പപ്പായ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇതു കൂടാതെ കരളിന്റെ സംരക്ഷകനായും പപ്പായയെ ഉപയോഗിക്കാമെന്നാണ് പുതിയ വിവരം. ലിവര്‍ സിറോസിസിനെ സുഖപ്പെടുത്തുന്ന ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. പ്രോട്ടീനാല്‍ സമ്പന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഇതു കൂടാതെ ദഹനപ്രക്രിയയ്ക്ക് ഉത്തമമാണ് പപ്പായക്കുരു. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും. അതിനാല്‍ തന്നെ ദിവസവും പപ്പായക്കുരു ശീലമാക്കുന്നത് ആരോഗ്യം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല.

Related Topics

Share this story