Times Kerala

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

 
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് ആറ് പൈസ കുറഞ്ഞ് 73.19 രൂപയായി. ഡീസല്‍ ലിറ്ററിന് 10 പൈസ കുറഞ്ഞ് 68.7 രൂപയായി. ഈ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.19 രൂപയും ഡീസല്‍ ലിറ്ററിന് 68.7 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 71.91 രൂപയും ഡീസലിന് 67.39 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 72.23 രൂപയും ഡീസലിന് 67.71 രൂപയുമാണ് ലിറ്ററിന്റെ നിരക്ക്.

Related Topics

Share this story