Times Kerala

ജയിലിലെ മോഷണം ; അന്വേഷണം ഇഴയുന്നു

 
ജയിലിലെ മോഷണം ;  അന്വേഷണം ഇഴയുന്നു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ട് ലക്ഷം രൂപ മോഷണംപോയ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്താതെ ഇഴയുകയാണ് . കഴിഞ്ഞ ഏപ്രില്‍ 21നാണ് ചപ്പാത്തി യൂണിറ്റിന്റെ പൂട്ട് പൊളിച്ച്‌ 1,94,000 രൂപ കവര്‍ന്നത്. സംഭവത്തിൽ ജയിലില്‍ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
എന്നാൽ , ഇവരെ കുറിച്ച്‌ അന്വേഷണം നടത്തിയെങ്കിലും തുമ്ബൊന്നും കിട്ടിയില്ല. കൂടാതെ പൊലീസുകാര്‍ മുഴുവന്‍ കോവിഡ് പ്രതിരോധത്തിനായി ഇറങ്ങിയതുകൊണ്ട് അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വാദം.അതേസമയം സംഭവം ഇഴയുന്നത് പോലീസിനും നാണക്കേടായി മാറുകയാണ്.

Related Topics

Share this story