Times Kerala

കോവിഡ്; ‘ഇൻ ദിസ് ടുഗതെർ’ ക്യാമ്പയിൻ വഴി 11 കോടി സമാഹരിച്ച് കോഹ്‌ലിയും അനുഷ്‌കയും

 
കോവിഡ്; ‘ഇൻ ദിസ് ടുഗതെർ’ ക്യാമ്പയിൻ വഴി 11 കോടി സമാഹരിച്ച് കോഹ്‌ലിയും അനുഷ്‌കയും

ദിനംപ്രതി കോവിഡ് പ്രതിസന്ധി രൂക്ഷവുന്ന ഇന്ത്യയിൽ പ്രതിരോധ പ്രവർത്തനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും ചേർന്ന് സമാഹരിച്ചത് 11 കോടി രൂപ. ‘ഇൻ ദിസ് ടുഗതെർ’ എന്ന പേരിൽ നടത്തിയ ക്യാമ്പയിൻ വഴിയാണ് താരങ്ങൾ ഇത്രയും തുക സമാഹരിച്ചത്. ഏഷ്യയിലെ ഏറ്റവും വിശ്വസനീയമായ ക്രൗഡ് ഫണ്ടിംഗ് ഓൺലൈൻ പ്ലാറ്റഫോമായ ‘കേറ്റോ’ മുഖാന്തരമാണ് ‘ഇൻ ദിസ് ടുഗതെർ’ ക്യാമ്പയിൻ അനുഷ്‌കയും കോഹ്‌ലിയും കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി പണം സമാഹരിക്കാൻ വേണ്ടി ആരംഭിച്ചത്. മേയ് ഏഴിനാണ്‌ പദ്ധതിക്ക് തുടക്കമിട്ടത്. ഇരുവരും ചേർന്ന് ഇതിലേക്ക് രണ്ടു കോടി രൂപ സംഭാവനയും നൽകി. ഏഴ് കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിൽ നിന്ന് ഇതുവരെ 11 കോടി രൂപയാണ് ലഭിച്ചത്. ലഭിച്ച തുക കോവിഡ് രോഗികൾക്ക് ഓക്‌സിജനും മരുന്നുകളും ലഭ്യമാക്കാൻ വിനിയോഗിക്കും. ഇവരുടെ പദ്ധതിയിലേക്ക് സഹായം നൽകിയവർക്ക് താരങ്ങൾ നന്ദിയും അറിയിച്ചു.

Related Topics

Share this story