Times Kerala

അന്നപൂര്‍ണ്ണം തൊടുപുഴ പത്മശ്രീ മോഹന്‍ലാല്‍ ഉദ്‌ഘാടനം ചെയതു

 
അന്നപൂര്‍ണ്ണം തൊടുപുഴ പത്മശ്രീ മോഹന്‍ലാല്‍ ഉദ്‌ഘാടനം ചെയതു

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയായ ‘സുഭിക്ഷ’ യുടെ ഭാഗമായി ജില്ലാ ഭരണകൂടവും തൊടുപുഴ പോലീസുമായി ചേര്‍ന്ന് തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന ‘അന്നപൂര്‍ണ്ണം തൊടുപുഴ ‘ ജില്ലാ ചെയര്‍മാന്‍ എച്ച്. ദിനേശന്റെ നിര്‍ദ്ദേശപ്രകാരം ചലച്ചിത്ര താരം പത്മശ്രീ മോഹന്‍ലാല്‍ ഉത്ഘാടനം ചെയ്തു. പണമില്ലെന്ന കാരണത്താല്‍ ഒരാളും ഭക്ഷണം കഴിക്കാതിരിക്കരുതെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുള്ളത്.

കഴിഞ്ഞ കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവച്ചിരുന്ന അന്നപൂര്‍ണ്ണം തൊടുപുഴയാണ് വീണ്ടും ആരംഭിച്ചിട്ടുള്ളത്. കയ്യില്‍ പണം ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തവര്‍ തൊടുപുഴ പോലീസ് സ്റ്റേഷനിലും, ഔട്ട് പോസ്റ്റുകളിലും 12 മുതല്‍ 2.30 വരെയുള്ള സമയത്തുചെന്ന് അവിടെ നിന്നും ലഭിക്കുന്ന കൂപ്പണുമായി അവര്‍ നിര്‍ദ്ദേശിക്കുന്ന ഹോട്ടലില്‍ എത്തി സൗജന്യമായി ഭക്ഷണം കഴിച്ചുമടങ്ങാം.് ജില്ലാ ആശുപത്രി, താലൂക്ക് ഓഫീസ്, പോലീസ് സ്റ്റേഷന്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പിപിഇ കിറ്റ്, മാസ്‌ക്, കോവിഡ് ടെസ്റ്റിനുള്ള കിറ്റ് എന്നിവ കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ റോട്ടറി ക്ലബ്ബ് വിതരണം ചെയ്തിരുന്നു. ആറ് ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുകയും നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസും ലഭ്യമാക്കി. കോവിഡ് വാളണ്ടിയര്‍മാര്‍ക്കുള്ള ഭക്ഷണവും എത്തിച്ചുകൊടുക്കുന്നു. തൊടുപുഴയില്‍ നടത്തിയ സൗജന്യ കോവിഡ് വാക്സിനേഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ലാഭം പ്രതീക്ഷിക്കാതെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന പ്രതിഭ ഹോട്ടല്‍ ഉടമ രമേശിന്റെ സേവനം പ്രശംസനീയമാണെന്നും റോട്ടറി പ്രസിഡന്റ് ഡോ. സതീഷ് ധന്വന്തരി, അന്നപൂര്‍ണ്ണം ഡിസ്ട്രിക്റ്റ് കോ-ഓഡിനേറ്റര്‍ ലിറ്റോ പി. ജോണ്‍ എന്നിവര്‍ പറഞ്ഞു.

Related Topics

Share this story