Times Kerala

എലിശല്യം വിട്ടൊഴിയാതെ ന്യൂ സൗത്ത് വെയിൽസ് ; ജീവിതം ദുസ്സഹമെന്ന് ആസ്ട്രേലിയൻ ജനത – വീഡിയോ കാണാം

 
എലിശല്യം വിട്ടൊഴിയാതെ ന്യൂ സൗത്ത് വെയിൽസ് ; ജീവിതം ദുസ്സഹമെന്ന് ആസ്ട്രേലിയൻ ജനത – വീഡിയോ കാണാം

ആസ്ട്രേലിയയിലെ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലെ ജനത മാസങ്ങളായി എലിശല്യത്താൽ ദുരിതമനുഭവിക്കുകയാണ്. ഇതിന്റെ ആക്കമെത്രയാണെന്ന് കാട്ടിത്തരുന്ന പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അവിടുത്തെ പ്രദേശവാസി. തടിപ്പണിക്കുപയോഗിക്കുന്ന യന്ത്രം വൃത്തിയാക്കാൻ പോയപ്പോൾ അതിൽ നിന്നും നൂറുകണക്കിന് ചത്ത എലികൾ പുറത്തു വീഴുന്നതാണ് വിഡിയോയിൽ പകർത്തിയിരിക്കുന്നത്. എത്രയെലികളെ കൊന്നൊടുക്കിയാലും അവ വീണ്ടും ഇരട്ടിയായി വരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. വിളകൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മറ്റു യന്ത്രങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം തന്നെ ഈ ക്ഷുദ്രജീവികൾ കേടുവരുത്തുന്നു. പലർക്കും ഇവയുടെ കടിയേറ്റിട്ടുണ്ട്. ഇവിടുത്തെ കർഷകർ മാത്രമല്ല, മറ്റു കടകൾ നടത്തുന്നവരും ആതുരാലയങ്ങൾ നടത്തുന്നവരുമെല്ലാം ഇവയുടെ ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്. തങ്ങൾക്കു വന്ന നഷ്ടം നികത്താൻ ഇവർ കൃഷിമന്ത്രിയ്ക് നിവേദനം നൽകിയെങ്കിലും, വരൾച്ച മറികടക്കാനായി പണമെല്ലാം വിനിയോഗിച്ചുവെന്നും ഇനി ബജറ്റിൽ ഫണ്ടില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സാമ്പത്തിക ഞെരുക്കം മാത്രമല്ല, ഇവയുമായി പൊരുതുന്ന ഓരോ ദിനവും ശാരീരികവും മാനസികവുമായ തളർച്ചയനുഭവപ്പെടുന്നതായും ജനങ്ങൾ അറിയിക്കുന്നു. ഇതിനെത്രയും പെട്ടെന്നുതന്നെ ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാൻ അധികാരികൾ ശ്രമിക്കേണ്ടതുണ്ട്.

Related Topics

Share this story