Times Kerala

1000 മത്സരങ്ങൾ കളിച്ച നേട്ടം സ്വന്തം; എന്നാൽ മത്സരത്തിൽ പരാജയപ്പെട്ട് സെറീന വില്യംസ്‌

 
1000 മത്സരങ്ങൾ കളിച്ച നേട്ടം സ്വന്തം; എന്നാൽ മത്സരത്തിൽ പരാജയപ്പെട്ട് സെറീന വില്യംസ്‌

1000 മത്സരങ്ങൾ കളിച്ച നേട്ടം സ്വന്തമാക്കി അമേരിക്കയുടെ ടെന്നീസ് സൂപ്പർ താരം സെറീന വില്യംസ്. എന്നാൽ താരത്തിന്റെ നേട്ടത്തിന് പെരുമ കുറച്ച് മത്സരത്തിൽ പരാജയം. ഇറ്റാലിയൻ ഓപ്പൺ ടെന്നീസിന്റെ രണ്ടാം റൗണ്ടിൽ ആയിരാമത്തെ മത്സരത്തിനിറങ്ങിയ സെറീനയെ അർജന്റീനയുടെ നാദിയ പൊഡോറോസ്‌കയാണ് അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ട് സെറ്റുകൾക്കായിരുന്നു നാദിയയുടെ ജയം. സ്കോർ 7-6, 7-5.

1000 മത്സരങ്ങൾ കളിച്ച സെറീനയുടെ 149 ആം തോൽവിയാണിത്. 23 ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള താരമാണ് സെറീന. ഫ്രഞ്ച് ഓപ്പൺ ആരംഭിക്കാനിരിക്കെ സെറീനയ്ക്ക് ഈ മത്സരത്തിലേറ്റ തോൽവി വൻ തിരിച്ചടിയാണ്.

Related Topics

Share this story