Times Kerala

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പൂർത്തിയാക്കി ഇന്ത്യൻ എംബസി

 
സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പൂർത്തിയാക്കി ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി അടിമാലി സ്വദേശി സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി ഇന്ത്യൻ എംബസി. എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ ഇതിനോടകം പൂർത്തിയായെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ക്ലിയറൻസ് കൂടി ലഭിച്ചാൽ മൃതദേഹം ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികൾ ആരംഭിക്കും.സൗമ്യയുടെ മൃതദേഹം ഇപ്പോൾ ടെൽ അവിവിലെ ഫോറൻസിക് ലാബിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Related Topics

Share this story