Times Kerala

ഭാര്യയുടെ പരാതിയെക്കുറിച്ച്‌ അറിയില്ലെന്ന് നാട് വിട്ടു പോയ സി.ഐ നവാസ്

 
ഭാര്യയുടെ പരാതിയെക്കുറിച്ച്‌ അറിയില്ലെന്ന് നാട് വിട്ടു പോയ സി.ഐ നവാസ്

കൊച്ചി: ഭാര്യയുടെ പരാതിയെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്ന് മൂന്ന് ദിവസം മുന്‍പ് നാട് വിട്ടു പോയ എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസ്. നാട് വിട്ട് പോയ സാഹചര്യത്തെക്കുറിച്ച്‌ പിന്നീട് മറുപടി പറയാമെന്നും പരാതിയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ ഭാര്യയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും നവാസ് പറഞ്ഞു. മാനസിക പീഢനമാണോ നാട് വിടാനുള്ള കാരണമെന്നതിനും നവാസ് മറുപടി വ്യക്തമാക്കിയില്ല.

നേരത്തെ മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്രപോയതാണെന്ന് നവാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പൊലീസ് കണ്ടെത്തുമ്ബോള്‍ നാഗര്‍കോവില്‍ കോയമ്ബത്തൂര്‍ ട്രെയിനില്‍ യാത് ചെയ്യുകയായിരുന്നു നവാസ്. ഇടുക്കി സ്വദേശിയായ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് നവാസിനെ കണ്ടെത്താന്‍ സഹായിച്ചത്. തന്റെ യാത്ര വലിയ വാര്‍ത്തയായതും വിവാദമായതും അദ്ദേഹം അറിഞ്ഞിരുന്നില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വീട്ടുകാരുമായി സംസാരിച്ചപ്പോഴാണ് നവാസ് ഇക്കാര്യങ്ങള്‍ അറിയുന്നത്.

മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണ് നവാസ് നാടുവിട്ടതെന്നാരോപിച്ച്‌ നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നായിരുന്നു ഭാര്യയുടെ പരാതി

Related Topics

Share this story