Times Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കേരള തീരത്ത് മത്സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു

 
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കേരള തീരത്ത് മത്സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്നാൽ അത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേ തുടർന്ന് 13ന് അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമാകും എന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ ഇന്ന് അര്‍ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Topics

Share this story