Times Kerala

‘ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണിത് ‘ ; ഈദ് ആശംസിച്ച് കേരള ഗവർണർ

 
‘ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണിത് ‘ ; ഈദ് ആശംസിച്ച് കേരള ഗവർണർ

തിരുവനന്തപുരം : ലോകം എമ്പാടുമുള്ള മലയാളികൾക്ക് ഈദ്-ഉൽ-ഫിത്ർ ആശംസകൾ അറിയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പട്ടിണിയില്ലാത്ത, കൂടുതൽ സന്തോഷമുള്ള ലോകം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് റംസാൻ വ്രതം നമ്മെ ഉണർത്തുന്നതെന്നാണ് ആശംസാ സന്ദേശത്തിൽ ഗവർണർ പറയുന്നത്.

 ആശംസാ സന്ദേശം ചുവടെ:

“ലോകം എമ്പാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഈദുല്‍ ഫിത്തര്‍ ആശംസകള്‍. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തര്‍. ‍ പട്ടിണിയില്ലാത്ത, കൂടുതല്‍ സന്തോഷമുള്ള ലോകം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് റംസാന്‍ വ്രതം നമ്മെ ഉണര്‍ത്തുന്നത്. ദയയുടെയും സാഹോദര്യത്തിന്റെയും ദിവ്യപ്രകാശം റംസാന്‍ മാസത്തില്‍ മാത്രമല്ല, എന്നെന്നും നമ്മെ നയിക്കട്ടെ”

Related Topics

Share this story