Times Kerala

പൊതുസ്ഥലത്ത് ആഭാസമായ തരത്തിൽ വസ്ത്രം ധരിച്ചു, നിയമപരമല്ലാത്ത സ്വവർഗ്ഗപ്രേമത്തിന് ശ്രമിച്ചു; കാമറൂണിൽ രണ്ട് ട്രാൻസ്‌ജെൻഡർ വനിതകൾ അറസ്റ്റിൽ

 
പൊതുസ്ഥലത്ത് ആഭാസമായ തരത്തിൽ വസ്ത്രം ധരിച്ചു,  നിയമപരമല്ലാത്ത സ്വവർഗ്ഗപ്രേമത്തിന് ശ്രമിച്ചു; കാമറൂണിൽ രണ്ട് ട്രാൻസ്‌ജെൻഡർ വനിതകൾ അറസ്റ്റിൽ

ആഭാസമായ രീതിയിൽ വസ്ത്രങ്ങൾ ധരിച്ച് ഭക്ഷണശാലയിൽ എത്തിയതിനും ആഫ്രിക്കയിലെ 30 ഓളം രാജ്യങ്ങളിൽ അനുവദനീയമല്ലാത്തെ സ്വവർഗ്ഗാ നുരാഗത്തിന് മുതിർന്നതിനുമായി രണ്ട് ട്രാൻസ്‌ജെൻഡർ വനിതകൾ കാമറൂണിൽ അറസ്റ്റിലായി. ഇവർക്ക് അഞ്ചു വർഷത്തെ തടവും 26000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ താരമായ ഷാകിരോയും അവരുടെ പങ്കാളി പട്രീഷ്യയുമാന് അറസ്റ്റിലായത്. കാമറൂണിലെ ലൈംഗിക ന്യൂനപക്ഷങ്ങളെയും ലിംഗമാറ്റക്കാരെയും കുറ്റക്കാരാക്കുന്നത് വർദ്ധിച്ചുവരുന്നതിന്റെ ഭാഗമായാണ് ഇവരെ തടഞ്ഞുവച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ഇതൊരു രാഷ്ട്രീയ തീരുമാനമാണെന്നും വിധിപ്രസ്താവനയ്‌ക്കെതിരെ അപ്പീൽ നൽകാമെന്നും അഭിഭാഷകരിലൊരാളായ ആലീസ് നൊകോം ഉറപ്പ് നൽകിയിട്ടുണ്ട്.

Related Topics

Share this story