Times Kerala

ഇസ്രായേലിലേക്ക് 130 റോക്കറ്റുകള്‍ തൊടുത്ത് ഹമാസ്; ടെല്‍ അവീവ് തകർക്കുമെന്നും മുന്നറിയിപ്പ്; സംഘർഷം രൂക്ഷം

 
ഇസ്രായേലിലേക്ക് 130 റോക്കറ്റുകള്‍ തൊടുത്ത് ഹമാസ്; ടെല്‍ അവീവ് തകർക്കുമെന്നും മുന്നറിയിപ്പ്; സംഘർഷം രൂക്ഷം

ടെല്‍ അവീവ്: ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്ന് ഇസ്രായേലിന് ഹമാസിന്റെ മുന്നറിയിപ്പ്. ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു വീണതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഹമാസ് എത്തിയത്. ടെല്‍ അവീവ് തകർത്തുകളയും എന്നാണു സംഘടനയുടെ മുന്നറിയിപ്പ്. ഇതിനിടെ ടെല്‍ അവീവ് ലക്ഷ്യമാക്കി 130 റോക്കറ്റുകള്‍ ഹമാസ് തൊടുത്തു വിട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ കമാണ്ടർ അടക്കം നിരവധി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അക്രമം രൂക്ഷമായത്. അതേസമയം,വരും ദിവസങ്ങളിലൊന്നും വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇരുഭാഗങ്ങളുടെയും നിലപാട് വ്യക്തമാക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Topics

Share this story