Times Kerala

എക്കാലത്തെയും മികച്ച ഇന്ത്യ- പാക് ഇലവനെ തെരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍

 
എക്കാലത്തെയും മികച്ച ഇന്ത്യ- പാക് ഇലവനെ തെരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടമാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം. ഞായറാഴ്‌ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഈ ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ . മത്സരം. എക്കാലത്തെയും മികച്ച ഇന്ത്യ- പാക് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍.

വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ഇന്നിംഗ്‌സ് തുടങ്ങുക. മൂന്നാം നമ്ബറില്‍ ഇന്ത്യന്‍ നായകന്‍ കോലിയെത്തുമ്ബോള്‍ പാക്കിസ്ഥാന്‍റെ ഇന്‍സമാമും മിയാന്‍ദാദുമാണ് നാലും അഞ്ചും സ്‌ഥാനങ്ങളില്‍ ബാറ്റു വീശുക.

ആറാം സ്ഥാനത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്‌മാന്‍ എം എസ് ധോണിയാണ്. പാക് ഇതിഹാസ ഓള്‍റൗണ്ടര്‍മാരായ ഇമ്രാന്‍ ഖാനും വസീം അക്രവുമാണ് അടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് ടീമിലെ ഏക സ്‌പിന്നര്‍. ഇന്ത്യയുടെ നിലവിലെ പേസ് കുന്തമുനയായ ജസ്‌പ്രീത് ബുമ്ര ഇടംപിടിച്ചപ്പോള്‍ വഖാര്‍ യൂനിസാണ് മറ്റൊരു പേസര്‍.

മൈക്കല്‍ വോണിന്‍റെ മികച്ച ഇന്ത്യ- പാക് ഇലവന്‍

വിരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ഇന്‍സമാം ഉള്‍ ഹഖ്, ജാവേദ് മിയാന്‍ദാദ്, എം എസ് ധോണി, ഇമ്രാന്‍ ഖാന്‍, വസീം അക്രം, അനില്‍ കുംബ്ലെ, ജസ്‌പ്രീത് ബുമ്ര, വഖാര്‍ യൂനിസ്

Related Topics

Share this story