Times Kerala

അവർ പാടി ” ദയവായി എന്നെ രക്ഷിക്കുക, എന്നെ ഉപദ്രവിക്കാതിരിക്കുക”- ഇസ്രായേൽ നഗരമായ ടെൽ അവീവിൽ നിന്നുമൊരു വീഡിയോ

 
അവർ പാടി ” ദയവായി എന്നെ രക്ഷിക്കുക, എന്നെ ഉപദ്രവിക്കാതിരിക്കുക”- ഇസ്രായേൽ നഗരമായ ടെൽ അവീവിൽ നിന്നുമൊരു വീഡിയോ

2000 പേർ കൊല്ലപ്പെട്ട 2014 ലെ ഇസ്രായേൽ-പാലസ്തീൻ യുദ്ധത്തിനുശേഷമുള്ള അതിഭീകരമായ ആക്രമണങ്ങളാണ് ഇപ്പോൾ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്നത്. പ്രത്യാക്രമണത്തിന്റെ ഭാഗമായി നൂറോളം റോക്കെറ്റുകൾ ഹമാസ് ഇസ്രായേലിലെ ടെൽ അവീവ് നഗരത്തെ ലക്ഷ്യമാക്കി പായിച്ചു. നഗരത്തിലുടനീളമുണ്ടായ സൈറണുകൾ കേട്ട് പരിഭ്രാന്തരായ ജനം അവരവരുടെ വീടുകളിൽ നിന്നും ബോംബ് ഷെൽട്ടറുകൾ അഥവാ അഭയ കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. അത്തരത്തിൽ ഒരു ബോംബ് ഷെൽട്ടറിലെ കാർ പാർക്കിങ് ഭാഗത്ത് ഒത്തുകൂടിയ ഇസ്രായേലുകാർ യുദ്ധഭീതി മറികടക്കാനായി പാടുന്നത്തിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. പ്രശസ്ത ജൂത നടനും സംഗീതജ്ഞനുമായ ഷൂലി റാൻഡ് ആണ് സംഘത്തെ നയിക്കുന്നത്. വിഡിയോയിൽ അവർ പാടുന്നതിന്റെ പരിഭാഷ ഇതാണ് ” ദയവായി എന്നെ രക്ഷിക്കുക, എന്നെ ഉപദ്രവിക്കാതിരിക്കുക”.

Related Topics

Share this story