Times Kerala

ഇസ്രായേൽ -ഗാസ യുദ്ധത്തിന്റെ ഭീകരത വെളിവാക്കുന്ന വിഡിയോകൾ പുറത്ത്

 
ഇസ്രായേൽ -ഗാസ യുദ്ധത്തിന്റെ ഭീകരത വെളിവാക്കുന്ന വിഡിയോകൾ പുറത്ത്

ഗാസ: അക്രമം തുടങ്ങിയിട്ടേയുള്ളുവെന്ന് ഇസ്രായേലും എന്തും നേരിടാൻ തയ്യാറെന്ന് ഗാസയും പറയുമ്പോൾ ഇനി വരാനിരിക്കുന്ന മണിക്കൂറുകൾ എന്താവുമെന്ന് ഒരു പിടിയുമില്ലാതെ ഇവിടങ്ങളിലെ സാധാരണ ജനങ്ങൾ ശ്വാസമടക്കിപ്പിടിച്ച് കഴിയുകയാണ്. ഗാസയുടെ മിസൈലാക്രമണത്തിൽ ഇസ്രായേലിലെ ടെൽ അവീവ് നഗരത്തിൽ കത്തിയെരിയുന്ന ഒരു ബസിന്റെയും ഗാസ തൊടുക്കുന്ന മിസൈലുകലുമായി ഏറ്റുമുട്ടുന്ന ഇസ്രായേലിന്റെ പ്രതിരോധ അയേൺ ഡോമിൽ നിന്നുമുയരുന്ന റോക്കെറ്റുകളുടെയും വീഡിയോ അവിടുത്തെ ജനങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആളുകൾ കഴിവതും പുറത്തിറങ്ങാതെ അവരവരുടെ വീടുകളിൽ അഭയം തേടുന്നത്.

Related Topics

Share this story