Times Kerala

രണ്ട് ബിജെപി എംപിമാര്‍ ബംഗാളിലെ എംഎല്‍എ സ്ഥാനം രാജിവെച്ചു; 75 ലേക്ക് ചുരുങ്ങി ബിജെപി

 
രണ്ട് ബിജെപി എംപിമാര്‍ ബംഗാളിലെ എംഎല്‍എ സ്ഥാനം രാജിവെച്ചു; 75 ലേക്ക് ചുരുങ്ങി ബിജെപി

കൊൽക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ടു എംപിമാർ സ്പീക്കര്‍ക്ക് രാജി സമർപ്പിച്ചു. ഇതോടെ 77 സീറ്റ് നേടി പ്രതിപക്ഷത്തെത്തിയ ബിജെപിയുടെ അംഗബലം 75 ആയി കുറഞ്ഞു. നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. സംസ്ഥാന ഭരണം കിട്ടാതെ വന്നതോടെ ഈ രണ്ടു പേരും എംപി സ്ഥാനം രാജിവെച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയാണ് എംഎല്‍എ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോർട്ട്.

Related Topics

Share this story