Times Kerala

ദാരുണം; ചെന്നൈയിൽ ആറ് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു

 
ദാരുണം; ചെന്നൈയിൽ ആറ് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു

ചെന്നൈ: ചെന്നൈയിൽ ആറ് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചതായി റിപ്പോർട്ട്. നാല് മണിക്കൂറോളം ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് കഴിഞ്ഞ ശേഷമാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. ഡോക്ടർമാർ ആംബുലൻസിൽ എത്തി ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആംബുലൻസിൽ അത്യാസന നിലയിൽ 20 ൽ അധികം പേർ പേർ ചികിത്സ കാത്ത് കിടക്കുകയാണ്. 1200 കിടക്കയുള്ള ആശുപത്രിയിൽ ഒരു കിടക്കപോലും ഒഴിവില്ലെന്നാണ് റിപ്പോർട്ട്.

Related Topics

Share this story